KOYILANDY DIARY

The Perfect News Portal

‘സ്മാർട്ടാണ് ഹരിതകർമ്മ സേന’ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഇനി ഡിജിറ്റലായി

മാലിന്യ ശേഖരണവും സംസ്കരണവും ഹരിതമിത്രം സ്മാർട്ട് ഗാർബേജ് കൊയിലാണ്ടിയിലും.. ‘സ്മാർട്ടാണ് ഹരിതകർമ്മ സേന’ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഇനി ഡിജിറ്റൽ സംവിധാനത്തിലേക്ക്. കൊയിലാണ്ടി: മാലിന്യ ശേഖരണ സംസ്കരണ പ്രവർത്തനങ്ങൾ കാര്യക്ഷമവും സുതാര്യമാക്കുന്നതിന് ഹരിതമിത്രം സ്മാർട്ട് ഗാർബേജ് പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ക്യു ആർ കോഡ് പതിച്ചു. കെൽട്രോണിൻ്റെ സഹായത്തോടെയാണ്  മാലിന്യ ശേഖരണ, സംസ്കരണ പ്രവർത്തനങ്ങൾ നഗരസഭ ഡിജിറ്റലൈസ് ചെയ്തത്. ജനുവരി 1 മുതൽ ഹരിതമിത്രം ആപ്ലിക്കേഷൻ വഴിയാണ് മാലിന്യ ശേഖരണം നടക്കുക.
നഗരസഭയിൽ ഹരിത കർമ്മസേനയുടെ മുഴുവൻ പ്രവർത്തനങ്ങളും നഗരസഭയിലെ ഉദ്യോഗസ്ഥർക്ക് ഏത് സമയത്തും വിലയിരുത്താൻ കഴിയും. പൊതുജനങ്ങൾക്ക് പരാതി ബോധിപ്പിക്കാനുള്ള സംവിധാനം, അശാസ്ത്രീയമായ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഹരിത കർമ്മ സേനയ്ക്ക് നഗരസഭയിൽ അറിയിക്കാനുള്ള സംവിധാനം, ഉദ്യോഗസ്ഥർക്ക്  ഹരിതകർമ്മസേനയുടെ ജോലി ഓരോ ദിവസവും പ്രത്യേകം തിരിച്ചു നൽകാനുള്ള സംവിധാനം, സാമ്പത്തിക ക്രയവിക്രയങ്ങളുടെ കൃത്യത ഉറപ്പാക്കാൽ തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെട്ടതാണ് ഈ പദ്ധതി.
Advertisements
കോഴിക്കോട് ജില്ലയിൽ ഏറ്റവും ആദ്യം ക്യു ആർ കോഡ് പതിച്ച് സർവേ പൂർത്തിയാക്കി പ്രവർത്തന സജ്ജം ആയത് കൊയിലാണ്ടി നഗരസഭയാണ്. ഹരിത കർമ്മ സേനയുടെ ഓക്സിലറി  ഗ്രൂപ്പാണ് നഗരസഭയുടെ ഈ നേട്ടത്തിന് വഴിയൊരുക്കിയത്. മാലിന്യസംസ്കരണ രംഗത്ത് ഏറ്റവും പുതിയ സംവിധാനങ്ങൾ നടപ്പിലാക്കുകയാണ് നഗരസയുടെ ലക്ഷ്യമെന്ന് നഗരസഭ ചെയർപേഴ്സൺ  സുധ കിഴക്കെപ്പാട്ട് ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില സി എന്നിവർ അറിയിച്ചു.