ചേമഞ്ചേരി അഭയം സ്കൂളിന് കൈത്താങ്ങുമായി KSSPU പ്രവർത്തകർ
.
കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് കമ്മിറ്റി അഭയം സ്കൂളിൽ ഒരുക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന ഉച്ചഭക്ഷണ പരിപാടിക്ക് തുടക്കമായി. 25 പ്രവൃത്തി ദിനങ്ങളിൽ
KSSPU പ്രവർത്തകർ അഭയം സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണം നല്കുന്ന പരിപാടിയാണിത്. പന്തലായനി ബ്ലോക്ക് KSSPU പ്രസിഡണ്ട് ചേനോത്ത് ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് വി.എം. ലീല അധ്യക്ഷത വഹിച്ചു. ശശിധരൻ ചെറൂര്, സുരേന്ദ്രൻ മാസ്റ്റർ, പി. ബാലഗോപാലൻ, വേണു തൈക്കണ്ടി, ഉണ്ണികൃഷ്ണൻ ത്രിപുരി, രാജൻ സംസ്കൃതി എന്നിവർ സംസാരിച്ചു.

ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ എ. ഹരിദാസ്, നാണു മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിൽ അഭയം ജനറൽ സിക്രട്ടറി സത്യനാഥൻ മാടഞ്ചേരി സ്വാഗതവും അഭയം പ്രിൻസിപ്പാൾ പി.കെ ബിത നന്ദിയും പറഞ്ഞു.



