KOYILANDY DIARY

The Perfect News Portal

പെരുവട്ടൂർ എൽ പി സ്കൂൾ, എൽ.കെ.ജി, യു.കെ.ജി വിദ്യാർത്ഥികൾക്കുള്ള ശലഭോത്സവം ശിൽപ്പശാല

കൊയിലാണ്ടി: പെരുവട്ടൂർ എൽ.പി സ്കൂൾ, എൽ.കെ.ജി, യു.കെ.ജി വിദ്യാർത്ഥികൾക്കുള്ള ശലഭോത്സവം ശിൽപ്പശാല സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ഇന്ദിരാ സി കെ പരിപാടി ഉദ്ഘാടനം ചെയ്തു. പിഞ്ചു മനസ്സുകളിലെ ഭാവനകൾ കഥകളായും, കവിതകളായും, ചിത്രങ്ങളായും, സർഗാത്മക കഴിവുകൾ വികസിപ്പിച്ചെടുക്കാനും, രചന വൈവിദ്യങ്ങൾ തിരിച്ചറിയാനും  ഡിജിറ്റൽ തിയേറ്ററിന്റെ സഹായത്തോടെ പ്രോത്സാഹനം നൽകാൻ നടത്തിയ ശലഭോത്സവം ഏകദിന ശില്പശാല എൽകെജി, യുകെജി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പുതിയ അനുഭവമായി. സിറാജ് ഇയ്യഞ്ചേരിഅധ്യക്ഷതവഹിച്ചു,
കൊയിലാണ്ടി സബ് ജില്ലയിൽ തന്നെ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിക്കുന്നത്, പ്രശസ്ത തിയേറ്റർ ആർട്ടിസ്റ്റും അധ്യാപകനുമായ സൗമ്യേന്ദ്രൻ കണ്ണംവള്ളി ശില്പശാലയ്ക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികളെയും അമ്മമാരെയും പങ്കാളികളിത്തംകൊണ്ട് അഭിനയം, ചിത്രരചന, സംഗീതം എന്നിവയിൽ പ്രോത്സാഹനം നൽകുന്ന അവതരണ രീതി ഏറെ ആകർഷകം ആയിരുന്നു. ചടങ്ങിൽ ബാസിൽ പാലിശ്ശേരി, സജിനി, നിഷിധ, അതുല്ല്യ നാദിറ, ഷാദിയ എന്നിവർ സംസാരിച്ചു. ജൂലി ബെന്നെറ്റ് ചടങ്ങിന് നന്ദി പറഞ്ഞു