KOYILANDY DIARY.COM

The Perfect News Portal

യു. രവീന്ദ്രന്റെ ആറാം ചരമ വാർഷികം ആചരിച്ചു

കൊയിലാണ്ടി: ജനശ്രീ സുസ്ഥിര വികസന മിഷൻ കൊയിലാണ്ടി സൗത്ത് മണ്ഡലം സഭാ ചെയർമാനും, സാമൂഹ്യ പ്രവർത്തകനുമായിരുന്ന യു. രവീന്ദ്രന്റെ ആറാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് ജനശ്രീ ബ്ലോക്ക് യൂണിയൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ബ്ലോക്ക് യൂണിയൻ ചെയർമാൻ വി.വി. സുധാകരൻ ഉദ്ഘാടനം ചെയ്തു. ആലിക്കോയ പുതുശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സി. സുന്ദരൻ, ടി.പി. രാഘവൻ, കെ.രമേശൻ, കാർത്തി മേലോത്ത്, ടി.പി. ശൈലജ, ജാനറ്റ് സുരേന്ദ്രൻ, സഫിയ റസാക്ക് എന്നിവർ സംസാരിച്ചു. 

Share news