KOYILANDY DIARY

The Perfect News Portal

നാഷണൽ നീന്തൽ മത്സര ജേതാവ് നാരായണൻ നായരെ ആദരിച്ചു

കൊയിലാണ്ടി: നാരായണൻ നായരെ ആദരിച്ചു. ഗോവയിൽ നടന്ന ആറാമത് മാസ്റ്റേഴ്സ് നാഷണൽ നീന്തൽ മൽസരത്തിൽ പങ്കെടുത്ത് ഒരു സ്വർണ്ണവും രണ്ട് വെള്ളിയും നേടി നാടിന്റെ അഭിമാന താരമായ ശ്രീരഞ്ജിനിയിൽ കെ. നാരായണൻ നായരെ എൻസിപി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ആദരിച്ചു. എഴുപത് വയസ്സ് കഴിഞ്ഞവരുടെ വിഭാഗത്തിൽ മൽസരിച്ചാണ് അടുത്ത മാസം നടക്കുന്ന ഇന്റർനാഷണൽ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധികരിക്കാൻ നാരായണൻ അർഹനായത്.
എൻസിപി സംസ്ഥാന സെക്രട്ടറി സി. സത്യചന്ദ്രൻ പൊന്നാട അണിയിച്ചു. മണ്ഡലം പ്രസിഡണ്ട് കെ.കെ നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചേനോത്ത് ഭാസ്കരൻ മാസ്റ്റർ, പിയം മൊയ്തീൻ കുട്ടി, കെ.കെ നാരായണൻ എന്നിവർ സംസാരിച്ചു.