KOYILANDY DIARY

The Perfect News Portal

ട്രെയിൻ ആക്രമണ കേസിലെ പ്രതി നോയിഡ സ്വദേശി ഷഹറുഖ് സെയ്ഫിയെന്ന് സൂചന

ട്രെയിൻ ആക്രമണ കേസിലെ പ്രതി നോയിഡ സ്വദേശി ഷഹറുഖ് സെയ്ഫിയെന്ന് സൂചന. പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടുള്ള അന്വേഷണത്തിൽ പൊലീസിന് പ്രതിയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചു. ഇയാൾ കോഴിക്കോടാണ് താമസിച്ചിരുന്നതെന്നും കെട്ടിട നിർമ്മാണ ജോലിക്കാരനായാണ് ഇവിടെ പണിയെടുത്തിരുന്നതെന്നുമാണ് ലഭിക്കുന്ന വിവരം.

ഇയാളെ കണ്ടെത്താനായുള്ള പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതിയെ പിടികൂടി ട്രെയിൻ കത്തിക്കലിന്‍റെ കാരണമടക്കം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.