KOYILANDY DIARY.COM

The Perfect News Portal

ലൈംഗികാതിക്രമക്കേസ്; സംവിധായകന്‍ വികെ പ്രകാശിന് മുന്‍കൂര്‍ ജാമ്യം

ലൈംഗികാതിക്രമക്കേസിൽ സംവിധായകന്‍ വികെ പ്രകാശിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി. യുവ കഥാകൃത്തിന്റെ പരാതിയില്‍ എസ്‌ഐടി രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. വികെ പ്രകാശ് നേരത്തെ സമാന കുറ്റകൃത്യം ചെയ്തുവെന്ന ആക്ഷേപമില്ലെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.

 

അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ വികെ പ്രകാശ് ഹാജരാകണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയായിരുന്നു വികെ പ്രകാശിനെതിരെ വെളിപ്പെടുത്തലുമായി യുവകഥാകൃത്ത് രംഗത്ത് വന്നത്. പിന്നാലെ പള്ളിത്തോട്ടം പൊലീസ്  വികെ പ്രകാശിനെതിരെ ലൈംഗിക അതിക്രമക്കേസ് ചുമത്തിയിരുന്നു.

Share news
error: Content is protected !!