KOYILANDY DIARY

The Perfect News Portal

കോഴിക്കോട് ജില്ലിയിലെ സ്കൂളുകൾക്ക് അവധിതന്നെ

സംശയിക്കേണ്ട നാളെ കോഴിക്കോട് ജില്ലിയിലെ സ്കൂളുകൾക്ക് അവധിതന്നെ. ജില്ലയിലെ കുട്ടികൾക്ക് കലാത്സവത്തിൽ പങ്കെടുക്കുന്നതിനായാണ് ജില്ലാ വിദ്യാഭ്യാ ഓഫീസർ അവധി പ്രഖ്യാപിച്ച് സോഷ്യൽ മീഡിയായിൽ സന്ദേശം കൈമാറിയത്. നാളെ വടകരയിൽ സമാപിക്കുന്ന ജില്ലാ മേളയിൽ പങ്കെടുക്കുന്നതിനായാണ് പന്ത്രണ്ടാം ക്ലസ് വരെയുള്ള എല്ലാ വിദ്യാലയങ്ങൾക്കും നാളെ നവംബർ 29ന് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചത്.  HSS, VHSE വിഭാഗങ്ങൾക്കും അവധി ബാധകമാണെന്നു അറിയിച്ചിരിക്കുന്നു.

ഇന്ന് വൈകീട്ട് വാട്സാപ്പിൽ നാഥനില്ലാത്ത സന്ദേശം പരന്നതോടെയാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും അങ്കലാപ്പിലായത്. തുടർന്ന് സ്കൂളുകളിലേക്കും അധ്യാപകരെയും വിളിക്കുന്ന തിരക്കിലായിരുന്നു പലരും. അതിനിടയിലാണ് ഒദ്യോഗിക വിവരം പുറത്തുവന്നത്.