KOYILANDY DIARY

The Perfect News Portal

സ്കൂൾ കലോത്സവം: ചെണ്ട മേളത്തിൽ വിജയം ആവർത്തിച്ച് സംസ്ഥാന മേളയിലേക്ക്

ജില്ലാ സ്കൂൾ കലോത്സവത്തിൽ കൊയിലാണ്ടിയുടെ തേരോട്ടം..  പഞ്ചാരിയിൽ കൊട്ടി കയറി വിജയം ആവർത്തിച്ചാണ്  കൊയിലാണ്ടി ജി.വി. എച്ച്.എസ്. സംസ്ഥാന മേളയിലേക്ക് അർഹത നേടിയത്. ജില്ലാ കലാമേളയിൽ ഹൈസ്കൂൾ വിഭാഗം ചെണ്ടമേള മത്സരത്തിലാണ് തുടർച്ചയായി കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്. വിജയികളായത്. കൊയിലാണ്ടിക്ക് ഇതോടെ സംസ്ഥാന തലത്തിൽ മൽസരിക്കാനുള്ള അവസരം വീണ്ടും കൈവന്നിരിക്കുകയാണ്.

പഞ്ചാരിമേളത്തിൽ നാലും, അഞ്ചും കാലങ്ങൾ കൊട്ടിക്കയറിയാണ് ജി.വി.എച്ച്.എസ്.എസ് വിജയിച്ചത്. 17 ഓളം ടീമുകളാണുണ്ടായിരുന്നത്. കൊരയങ്ങാട് വാദ്യസംഘത്തിൻ്റെ കീഴിൽ ചെണ്ടമേളം അഭ്യസിക്കുന്നവരാണ് വിജയികളായവർ. കളിപ്പുരയിൽ രവീന്ദ്രനാണ് യാതൊരു പ്രതിഫലവും വാങ്ങാതെ കുട്ടികളെ മൽസരത്തിനു തയ്യാറെടുപ്പിക്കുന്നത്. കഴിഞ്ഞ 18 വർഷവും സംസ്ഥാന തലത്തിൽ കൊയിലാണ്ടി ജി വി.എച്ച്.എസ്.എസ്. ആണ് വിജയപീഠത്തിൽ കയറുന്നത്.