KOYILANDY DIARY

The Perfect News Portal

വീട്ടിലൊരു കൃഷിത്തോട്ടം’ പദ്ധതിക്ക് തുടക്കമായി

ചിങ്ങപുരം വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വീട്ടിലൊരു കൃഷിത്തോട്ടം’
പദ്ധതിക്ക് തുടക്കമായി. കുട്ടികളുടെ വീടുകളിൽ അടുക്കളത്തോട്ടം ഒരുക്കുന്നതിന്റെ ഭാഗമായി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ മുഴുവൻ കുട്ടികൾക്കും വിത്ത് വിതരണം നടത്തി. ‘വീട്ടിലൊരു കൃഷിത്തോട്ടം’പദ്ധതിക്ക് തുടക്കം കുറിച്ചു. യുവ കർഷകൻ ഒ. കെ. സുരേഷ്  സ്കൂൾ ഡെപ്യൂട്ടി ലീഡർ ആയിഷ റിഫക്ക് വിത്ത് കൈമാറി വിതരണോദ്ഘാടനം നിർവ്വഹിച്ചു.
എസ്.ആർ.ജി. കൺവീനർ പി.കെ.അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ക്ലബ്ബ് കോ-ഓർഡിനേറ്റർ പി. നൂറുൽ ഫിദ, പരിസ്ഥിതി ക്ലബ്ബ് ലീഡർ വി. സിയോന, സി. ഖൈറുന്നിസാബി, വി.ടി. ഐശ്വര്യ എന്നിവർ സംസാരിച്ചു.
Advertisements