SARBTM ഗവ. കോളേജിൽ ഓർമ മരം നട്ടു
കൊയിലാണ്ടി: SARBTM ഗവ. കോളേജിൽ ഓർമ മരം നട്ടു. SARBTM ഗവ. കോളേജിൽ പൂർവ വിദ്യാർഥി സംഗമത്തിൻ്റെ ഭാഗമായുള്ള ഓർമ മരം കോളേജ് പ്രിൻസിപ്പൽ ഷാജി, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ കെ. ഷിജു, സലാം തിക്കോടി എന്നിവർ ചേർന്ന് കോളേജിന് സമർപ്പിച്ചു. റിജു തെക്കേടത്ത് അധ്യക്ഷത വഹിച്ചു. പ്രേമൻ മുചുകുന്ന്, കെ. ഷിജു, സജീവൻ പൊറ്റക്കാട്, പി.വി. ഷൈമ, ടി. ദിജീഷ്, റഷീദ് ഇടത്തിൽ, ദിനേശൻ, കെ. ലീന, എം.വി. ഷിജില, എൻ.കെ. അനീഷ്, എം.പി. ഷൈനി എന്നിവർ സംസാരിച്ചു. തുടർന്ന് പൂർവവിദ്യാർഥികളുടെയും കുടുംബാംഗങ്ങളുടെയും കലാവിരുന്നും നടന്നു.