KOYILANDY DIARY

The Perfect News Portal

വാസുദേവ ആശ്രമം ഹയർ സെക്കണ്ടറി സ്കൂളിൽ എൻ. എസ്. എസ്. സപ്തദിന ക്യാമ്പ്

കൊയിലാണ്ടി: നടുവത്തൂർ വാസുദേവ ആശ്രമം ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച എൻ. എസ്. എസ്. യൂണിറ്റിൻ്റെ സപ്തദിന ക്യാമ്പ് കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു. ഡിസംബർ 27 മുതൽ ജനുവരി 2 വരെ നടക്കുന്ന ക്യാമ്പിൽ വിവിധ തരത്തിലുള്ള പരിപാടികളാണ് സംഘടിപ്പിക്കുന്നത്. വാർഡ് മെമ്പർ അമൽ സരാഗയുടെ അദ്ധ്യക്ഷതത വഹിച്ചു. പ്രോഗ്രാം ഓഫീസർ സുനിത ആർ പദ്ധതി വിശദീകരിച്ചു. നിഷ വല്ലി പടിക്കൽ, ശബാന ബീവി, കെ. സി രാജൻ, ദിനേഷ് കെ. ആർ, രജില വി. കെ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പ്രിൻസിപ്പാൾ അമ്പിളി ടീച്ചർ സ്വാഗതവും, വളണ്ടിയർ സെക്രട്ടറി ശിവപ്രിയ നന്ദിയും പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *