KOYILANDY DIARY

The Perfect News Portal

രാമമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ഇ. പി. ജോർജ് വാഹനാപകടത്തിൽ മരിച്ചു

പിറവം: രാമമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ഇ. പി. ജോർജ് (51) കൊല്ലത്ത് വെച്ച് ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച രാത്രി 10.45 ഓടെയാണ് അപകടം. കൊല്ലം കല്ലുവാതുക്കലിൽ കെഎസ്ആർടിസി കോഴിക്കോട് സൂപ്പർ ഫാസ്റ്റുമായി രാമമംഗലം പഞ്ചായത്തിന്റെ വാഹനം  കൂട്ടിയിടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ചുതന്നെ ഇ പി ജോർജ് മരിച്ചു.

പഞ്ചായത്തിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു പ്രസിഡണ്ട്. ഒപ്പം സഞ്ചരിച്ചിരുന്ന ഡ്രൈവർ ഉൾപ്പടെ പഞ്ചായത്ത് ജീവനക്കാരായ മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്. പാരിപ്പള്ളി ഗവ. ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം രാമമംഗലത്ത് എത്തിക്കും.