KOYILANDY DIARY.COM

The Perfect News Portal

‘രാഹുല്‍ മാങ്കൂട്ടത്തില്‍ MLA സ്ഥാനം രാജിവെക്കണം’; പാലക്കാട് ‘പൂവന്‍ കോഴി’യുമായി മഹിളാ മോർച്ചയുടെ പ്രതിഷേധം

അശ്ലീല സന്ദേശ വിവാദത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം കടുപ്പിച്ച് ബിജെപി. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ ഓഫീസിലേക്ക് പൂവൻകോഴിയുമായി മഹിളാ മോർച്ച പ്രതിഷേധ മാർച്ച് നടത്തി. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് സി കൃഷ്ണകുമാർ ആവശ്യപ്പെട്ടു.

 

എംഎല്‍എ സ്ഥാനം രാജിവെക്കുന്നതുവരെ സമരവുമായി ബിജെപി മുന്നോട്ടുപോകുമെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. പാലക്കാട് രാഹുലിനെ കാലുകുത്താന്‍ അനുവദിക്കില്ലെന്നും എംഎല്‍എയുടെ എല്ലാ പരിപാടികളും തടസപ്പെടുത്തുമെന്നും അദേഹം വ്യക്തമാക്കി.

Share news
error: Content is protected !!