KOYILANDY DIARY

The Perfect News Portal

ബഹളത്തിനിടെ പിഷാരികാവ് ക്ഷേത്ര മഹോത്സവം, ആഘോഷ കമ്മിററി രൂപീകരിച്ചു

കൈയ്യാങ്കളിയും ബഹളത്തിനുമിടെ കൊല്ലം പിഷാരികാവ് ക്ഷേത്ര മഹോത്സവം, ആഘോഷ കമ്മിററി രൂപീകരിച്ചു.. ട്രസ്റ്റി ബോർഡ്‌ ചെയർമാൻ വാഴയിൽ ബാലൻ നായർ ചെയർമാനും അഡ്വ. ടി.കെ. രാധാകൃഷ്ണൻ ജനറൽ കൺവീനറും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ജഗദീഷ് പ്രസാദ് ട്രഷററുമായാണ് ആഘോഷകമ്മിറ്റി രൂപീകരിച്ചത്.
നേരത്തെ ഭക്തജന പങ്കാളിത്തമില്ലാതെ ക്ഷേത്ര ജീവനാക്കാരെ മാത്രം ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇത് അഴിമതി നടത്താനാണെന്നാണ് ഗുരുതരമായ ആരോപണം. ഇതിനെതിരെ ശക്തമായ ജനകീയപ്രതിഷേധം ഉയർന്നതിനെ തുടർന്നാണ്  വീണ്ടും ട്രസ്റ്റി ട്രസ്റ്റി ബോർഡ് തീരുമാനപ്രകാരം ഭക്തജന യോഗം വിളിച്ചു ചേർത്ത് ഇപ്പോൾ ജനകീയ കമ്മിറ്റി രൂപീകരിച്ചത്. കഴിഞ്ഞ കാലങ്ങളിൽ നിന്ന് പതിവ് തെറ്റിച്ച് ചെയർമാനും ജീവനക്കാരും മാത്രം ചേർന്ന് കമ്മിറ്റി രൂപീകരിക്കുകയായിരുന്ന് ഇതാണ് കടുത്ത് പ്രതിഷേധത്തിന് കാരണമായത്.
Advertisements
ദേവസ്വം ഫണ്ട് മാത്രം ഉപയോഗിച്ച് ഉത്സവം നടത്തുമെന്നായിരുന്നു പ്രഖ്യാപിച്ചതെങ്കിലും പൊതു പിരിവ് ഉണ്ടാവുന്നതല്ലന്നും ദേവസ്വം അറിയിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ പരിപാടികൾ സ്പോൺസർ ചെയ്യുവാനെന്ന പേരിൽ ചിലർ സ്വകാര്യ സഥാപനങ്ങളെയും വ്യക്തികളേയും സമീപിച്ചതായി കടുത്ത ആരോപണം ഉയർന്നിരുന്നു. ഇതാണ് കൈയ്യാങ്കളിയിലേക്ക് ബഹളത്തിലേക്കും കലാശിച്ചത്. പിന്നീട് മുതിർന്ന പൊതു പ്രവർത്തകർ ഇടപെട്ട് പ്രതിഷേധം ശമിപ്പിക്കുകയായിരുന്നു.