KOYILANDY DIARY

The Perfect News Portal

പവിത്രൻ മേലൂരിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിലെ മുതിർന്ന മാധ്യമ പ്രവർത്തകനും മാധ്യമം പത്രം കൊയിലാണ്ടി ലേഖകനുമായ പവിത്രൻ മേലൂരിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു. സംസ്ക്കാര ചടങ്ങുകൾക്ക്ശേഷം നടന്ന ചടങ്ങിൽ ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ മലയിൽ അധ്യക്ഷയായി. പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് രാജേഷ് കീഴരിയൂർ അനുശോചന പ്രമേയം അവതരിപ്പിച്ചു.
ഇ കെ വിജയൻ എം എൽ എ, മുൻ എം.എൽ.എ പി വിശ്വൻ, നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി വേണു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ ടി എം കോയ, ഇ കെ ജുബീഷ്, മാധ്യമം ബ്യൂറോ ചീഫ് ഹാഷിം എളമരം, സി സത്യചന്ദ്രൻ, സുനിൽ മോഹൻ, കരുവഞ്ചേരി അബ്ദുള്ള, പ്രമോദ്, അനിൽ പറമ്പത്ത്, എൻ വി ബാലകൃഷ്ണൻ, കെ ടി ശ്രീനിവാസൻ, വി കെ അബ്ദുൾ റഷീദ് എന്നിവർ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി എ സജീവ് കുമാർ സ്വാഗതവും പഞ്ചായത്തംഗം കെ രമേശൻ നന്ദിയും പറഞ്ഞു.