KOYILANDY DIARY

The Perfect News Portal

ഗോവിന്ദൻ പിഷാരടി അനുസ്മരണം നടത്തി

കൊയിലാണ്ടി കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ വർഷങ്ങളോളം നാന്ദകത്തിന് തെച്ചിപൂവ് കൊണ്ട് ഉണ്ടമാല കെട്ടി കൊണ്ടിരുന്ന ഗോവിന്ദ പിഷാരടിയെ അനുസ്മരണ സമിതി അനുസ്മരിച്ചു. പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോർഡ് അംഗം സി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ അദ്ധ്യക്ഷത വഹിച്ചു. മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഇ.എസ്. രാജൻ മുഖ്യ പ്രഭാഷണം നടത്തി. മുൻ മേൽശാന്തി എൻ. നാരായണൻ മൂസത്, പത്താലത്ത് ബാലൻ, ഓട്ടൂർ ജയപ്രകാശ്, അജയകുമാർ മീത്തൽ, പി.കെ. പുരുഷോത്തമൻ, വി.വി. ബാലൻ, കെ.ദാസൻ എന്നിവർ പ്രസംഗിച്ചു.