KOYILANDY DIARY.COM

The Perfect News Portal

കെ മുരളീധരൻ്റെ പരാജയം: ടി.എൻ. പ്രതാപനും ഡിസിസി പ്രസിഡണ്ടനുമെതിരെ പോസ്റ്റർ

 തൃശൂർ: കെ മുരളീധരന്റെ പരാജയത്തിന് പിന്നാലെ തൃശൂരിൽ ടി എൻ പ്രതാപനും ഡി സി സി പ്രസിഡണ്ടിനുമെതിരെ പോസ്റ്റർ. പ്രതാപന് ഇനി വാർഡിൽ പോലും സീറ്റില്ല, ഡി സി സി പ്രസിഡണ്ട് ജോസ് വള്ളൂർ രാജി വെക്കണമെന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. തൃശൂർ ഡി സി സി ഓഫീസിന്റെ മതിലിലും പരിസരത്തുമാണ് പോസ്റ്റർ പതിച്ചത്. തൃശൂരിനെ സംഘപരിവാറിൻ്റെ കാൽച്ചുവട്ടിലെത്തിച്ചതിന് പ്രതാപനും ഡിസിസി പ്രസിഡണ്ടിനുമെതിരെ യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. 

Share news
error: Content is protected !!