KOYILANDY DIARY

The Perfect News Portal

ആരോഗ്യമേള സംഘടിപ്പിച്ചു

ആരോഗ്യമേള സംഘടിപ്പിച്ചു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൽ ഫാമിലി ഹെൽത്ത് സെൻ്റർ മേപ്പയ്യൂർ, മലബാർ മെഡിക്കൽ കോളേജിൻ്റെ സഹകരണത്തോടെ ടി. കെ കൺവെൻഷൻ സെൻ്ററിൽ വെച്ച് ആരോഗ്യമേള സംഘടിപ്പിച്ചു. മേപ്പയ്യൂർ എഫ്. എച്ച്. സി യിലെ ഡോക്ടർമാർക്ക് പുറമേ മലബാർ മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാരും ക്യാമ്പിന് നേതൃത്വം നൽകി.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ. പി. ശോഭ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ചന്ദ്രലേഖ, എച്ച് ഐ. സി. പി. സതീശ്, ജെ. എച്ച്. ഐ മാരായ എ. എം. രാഗേഷ്, ഗിരീഷ് കുമാർ, ജെ. പി. എച്ച്.ഐ വിലാസിനി, മലബാർ മെഡിക്കൽ കോളേജ് പി. ആർ. ഒ. കെ. കെ. ഷാലു എന്നിവർ സംസാരിച്ചു. ജനറൽ മെഡിസിൻ, നേത്ര രോഗം, സ്കിൻ, ഗൈനക്കോളജി തുടങ്ങിയ വിഭാഗങ്ങളിലായിരുന്നു പരിശോധന നടത്തിയത്.
Advertisements