എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി കൊയിലാണ്ടി ജിവിഎച്ച്എസ്എസിലെ നിക്ത
.
കൊയിലാണ്ടി: എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി കൊയിലാണ്ടി ജിവിഎച്ച്എസ്എസിലെ വിദ്യാർത്ഥിനി നിക്ത. വളരെ ചെറുപ്പം മുതൽ തന്നെ കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച് ശ്രദ്ധേയയായ നിക്ത പഠനവും സ്പോർട്സും ഒരുപോലെ വിജയകരമായി കൈകാര്യം ചെയ്യാനാകുമെന്ന് തെളിയിച്ച മാതൃക വിദ്യാർത്ഥിനിയാണ്.

സബ്ജില്ലാ കായികമേളയിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടിയ നിക്ത, സൈക്കിൾ പോളോ ഖോ ഖോ സ്റ്റേറ്റ് പ്ലെയർ കൂടിയാണ്. കായികരംഗത്തെ ഈ നേട്ടങ്ങൾക്കൊപ്പം അക്കാദമിക് രംഗത്തും ഫുൾ എ പ്ലസ് നേടിയത് സ്പോർട്സിനെ സ്നേഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും വലിയ പ്രചോദനമാണ്. കൊയിലാണ്ടി മേലൂർ സ്വദേശികളായ കായിക അധ്യാപിക ഷൈജയുടെയും സുനിലിൻ്റെയും മകളാണ്. നിക്തയുടെ വിജയത്തിൽ കുടുംബവും സ്കൂളും അഭിമാനത്തിലാണ്. സഹോദരി നിയയും ഒരു സ്പോർട്സ് താരമാണ്. മൈതാനത്തിലെ ആത്മവിശ്വാസം ക്ലാസ് മുറിയിലും വിജയമായി.



