KOYILANDY DIARY.COM

The Perfect News Portal

വാണിമേലിൽ പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനം ഒരുങ്ങുന്നു

.

കോഴിക്കോട്: ​അതിതീവ്ര മഴയും ഉരുൾപൊട്ടലും മണ്ണിടിച്ചിലുമടക്കം പ്രകൃതിദുരന്ത സാധ്യതയുള്ള സാഹചര്യങ്ങൾ മുൻകൂട്ടി അറിയിക്കുന്ന സംവിധാനം വാണിമേലിൽ ഒരുങ്ങുന്നു. ഹരിത കേരളം മിഷൻ സിഡബ്ല്യുആർഡിഎം എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയെക്കുറിച്ച്‌ ഡോ. തേൻമൊഴി, ഷാജി എം സ്റ്റീഫൻ എന്നിവർ വിശദീകരിച്ചു. പദ്ധതിക്കാവശ്യമായ പ്രവർത്തനം നടത്താൻ ഹരിത കേരളം മിഷനെയും സിഡബ്ല്യുആർഡിഎമ്മിനെയും ചുമതലപ്പെടുത്തി.

 

വാണിമേൽ പഞ്ചായത്ത് ഓഫീസിൽ ചേർന്ന ആലോചനായോഗത്തിൽ പ്രസിഡണ്ട് ടി പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എൻ കെ മുർഷിന, സ്ഥിരം സമിതി അധ്യക്ഷരായ കെ പി രാജീവൻ, രാജു അലക്സ്, ടി സി ഹസീന, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ടി ബാബു, കെ ജെ ജോസ്, ഹരിത കേരളം മിഷൻ ബ്ലോക്ക് കോ–ഓർഡിനേറ്റർമാരായ കെ. കുഞ്ഞിരാമൻ, എൻ. രാജേഷ്, വൈഷ്ണവി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എൻ മനോജ് സ്വാഗതം പറഞ്ഞു. 

 

Share news
error: Content is protected !!