KOYILANDY DIARY

The Perfect News Portal

മാതൃഭാഷാ ദിനാചരണം വർണ്ണ പൊലിമയോടെ ആഘോഷിച്ചു

പയ്യോളി:  ഇരിങ്ങത്ത്, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് സംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മാതൃഭാഷാ ദിനാചരണം വർണ്ണ പൊലിമയോടെ ആഘോഷിച്ചു. ഗ്രീൻ ഓക്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരീഷ് സി. കെ ഉദ്ഘാടനം ചെയ്തു. ജില്ലാ സംസ്കാരി വേദി കൺവീനർ അശോകൻ കൊടക്കാട് മുഖ്യപ്രഭാഷണം നടത്തി. വി ഐ ഹംസ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
കെ ഗോവിന്ദൻ മാസ്റ്റർ, എൻ. കെ ബാലകൃഷ്ണൻ മാസ്റ്റർ, വി. പി നാണു മാസ്റ്റർ, ടി. കുഞ്ഞിരാമൻ മാസ്റ്റർ, എ. കേളപ്പൻ മാസ്റ്റർ, കെ. ശശിധരൻ മാസ്റ്റർ, എ.എം. കുഞ്ഞിരാമൻ, എം.എം. കരുണാകരൻ മാസ്റ്റർ, സുമതി ടീച്ചർ, നളിനി കണ്ടോത്ത് എന്നിവർ സംസാരിച്ചു. വേദി കൺവീനർ ഇബ്രാഹിം തിക്കോടി സ്വാഗതം പറഞ്ഞു. യൂണിറ്റ് സെക്രട്ടറി എ .കെ രാമകൃഷ്ണൻ നന്ദി രേഖപ്പെടുത്തി.
Advertisements
തുടർന്ന് നടന്ന കാവ്യ സദസ്സിൽ രാരിച്ചൻ കൊഴുക്കല്ലൂർ, ഇബ്രാഹിം തിക്കോടി, അബ്ദുറഹ്മാൻ തച്ചൻകുന്ന്, മേലടി രവി, ചന്ദ്രൻ നമ്പ്യേരി, ഗോപാലൻ വി. ഒ, ആയടത്തിൽ ഗോപാലൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു.