KOYILANDY DIARY

The Perfect News Portal

മൂടാടി റെയിൽവെ ഗേറ്റ് അടച്ചിടുന്നു

Advertisements

കൊയിലാണ്ടി തിക്കോടി റെയിൽവെ സ്റ്റേഷനുകൾക്ക് ഇടയിലുള്ള മൂടാടി ലെവൽ ക്രോസിംഗ് ഗേറ്റ് (205 എ) അടിയന്തിര അറ്റകുറ്റപ്പണികൾക്കായി ഏപ്രിൽ 11ന് രാവിലെ 11 മണി മുതൽ 15ന് 8 മണിവരെ അടച്ചിടുമെന്ന് റെയിൽവെ അറിയിച്ചു. സമീപത്തുള്ള മറ്റ് ലെവൽ ക്രോസിംഗുകളിലൂടെ റോഡ് ഗതാഗതം വഴിതിരിച്ചുവിടാൻ കൊയിലാണ്ടി പോലീസിന് അറിയിപ്പ് കൊടുത്തതായി റെയിൽവെ അറിയിച്ചു. ഇത് സംബന്ധിച്ച് ലെവൽ ക്രോസ് ഗേറ്റിൽ നോട്ടീസ് പ്രദർശിപ്പിച്ചതായി സതേൺ റെയിൽവെ സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.