KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് നഗരത്തിൽ വൻ ലഹരി വേട്ട; 257 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

.

കോഴിക്കോട് നഗരത്തിൽ ഡാൻസാഫ് സംഘത്തിൻ്റെ എംഡിഎംഎ വേട്ട. കോഴിക്കോട് കരുവന്തുരുത്തി സ്വദേശി റംഷാദാണ് പിടിയിലായത്. കുറച്ച് ദിവസങ്ങളായി ഡെൻസാഫ് സംഘത്തിൻ്റെ നിരീക്ഷണത്തിലായിരുന്നു പ്രതി. കോഴിക്കോട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ വെച്ച് ഉച്ചയോടെയാണ് റംഷാദ് പിടിയിലായത്. ബംഗളൂരുവിൽ നിന്നാണ് ഇയാൾ രാസലഹരി എത്തിച്ചത്.

 

257 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടിച്ചെടുത്തത്. ഡാൻസാഫ് സംഘവും നടക്കാവ് പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ദിവസം പന്തീരങ്കാവിൽ വെച്ച് 10 കിലോ കഞ്ചാവ് ഡെൻസാഫ് സംഘം പിടികൂടിയിരുന്നു.

Share news
error: Content is protected !!