KOYILANDY DIARY

The Perfect News Portal

ബിജെപിക്കെതിരെ ബഹുജന പ്രസ്ഥാനം ഒരുക്കണം: സീതാറാം യെച്ചൂരി

ഹൈദരാബാദ്‌: രാജ്യത്തെ ഭരണഘടനയും ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാൻ മോദി സർക്കാരിനെ പുറത്താക്കണമെന്ന് സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അതിനായി ബഹുജന പ്രസ്ഥാനം കെട്ടിപ്പടുക്കണം. മതനിരപേക്ഷ ശക്തികളെ ഒന്നിപ്പിക്കണം. ഹൈദരാബാദിലെ എക്സിബിഷൻ ഗ്രൗണ്ടിൽ സിപിഐ(എം), സിപിഐ സംയുക്ത നേതൃത്വത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനയ്ക്ക് ഭീഷണിയായി മാറിയ ബിജെപി ഭരണത്തെ ഫലപ്രദമായി നേരിടണമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബി വി രാഘവുലു, സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രം, സിപിഐ ദേശീയ സെക്രട്ടറി കെ നാരായണ, സംസ്ഥാന സെക്രട്ടറി കുനംനേനി സാംബശിവ റാവു തുടങ്ങിയവർ പങ്കെടുത്തു.