KOYILANDY DIARY

The Perfect News Portal

ഈസ്റ്റർ ആശംസകളുമായി ബി.ജെ.പി

ഈസ്റ്റർ ആശംസകളുമായി ബി.ജെ.പി. കൊയിലാണ്ടി: ക്രൈസ്തവ സമൂഹവുമായി അടുക്കുന്നതിൻ്റെ ഭാഗമായി ബി.ജെ.പി നേതാക്കൾ പന്തലായനി സി.എസ്.ഐ. ചർച്ച് ഫാദർ ബിനോയേയും, ലില്ലി ടീച്ചറേയും വീട്ടിൽ എത്തി ഈസ്റ്റർ ആശംസകൾ നേർന്നു. പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ ആശംസാകാർഡ് കൈമാറുകയും ചെയ്തു.

സ്റ്റേറ്റ്  കൗൺസിൽ മെമ്പർ വായനാരി വിനോദ്, ബി.ജെ.പി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്. ആർ ജയ്കിഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.വി. സുരേഷ്, അഡ്വ.എ.വി നിധിൻ, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡണ്ട് പ്രീജിത്ത് ടി.പി, കൊയിലാണ്ടി ഏരിയ പ്രസിഡണ്ട് രവി വല്ലത്ത് എന്നിവർ സംബന്ധിച്ചു.