KOYILANDY DIARY

The Perfect News Portal

കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ അബോധാവസ്ഥയിൽ കാണപ്പെട്ടയാൾ മരിച്ചു. ആളെ തിരിച്ചറിഞ്ഞില്ല

കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ അബോധാവസ്ഥയിൽ കാണപ്പെട്ടയാൾ മരിച്ചു. ആളെ തിരിച്ചറിഞ്ഞില്ല. 10-01-23 ന് യശ്വന്ത് പുരയിൽ നിന്നും രാവിലെ 9:30 ന് കണ്ണൂരിൽ എത്തിച്ചേർന്ന ട്രെയിൻ നമ്പർ: 16527 ലാണ് ഇയാളെ അബോധാവസ്ഥയിൽ കാണപ്പെട്ടത്. തുടർന്ന് പോലീസും ആർ.പി.എഫും ഫയർഫോഴ്സും ചേർന്ന് കണ്ണൂർ ഗവൺമെൻ്റ് ആശുപത്രിയിൽ എത്തിക്കുകയും ശേഷം തുടർ ചികിത്സക്കായി പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ചികിത്സയിലിരിക്കെ 16-01-23 ന് ഇയാൾ മരണപ്പെട്ടു.

തുടർന്ന് കണ്ണൂർ GRPS CR. NO 04/23 U/ S 174 CrPC ആയി കേസ് രജിസ്റ്റർ ചെയ്തു മറ്റ് നടപടികൾ സ്വീകരിച്ചുള്ളതാണ്. എന്നാൽ ഇയാളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഏകദേശം 60 വയസ്സ് പ്രായം തോന്നിക്കും. മരണപ്പെടുന്ന സമയത്ത് ഇയാളുടെ കൈവശം തിരൂർ മുതൽ കോഴിക്കോട് വരെയുള്ള ട്രെയിൻ ടിക്കറ്റ് മാത്രമാണ്  ഉണ്ടായിരുന്നത്.
കോഴിക്കോട് മലപ്പുറം ജില്ലകളിലെ ഏതെങ്കിലും പോലീസ് സ്റ്റേഷനുകളിൽ  കണ്ടുപിടിക്കാതെ കിടക്കുന്ന ഏതെങ്കിലും മിസ്സിംഗ് കേസുകളുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കാൻ പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ താഴെ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
SHO GRP KANNUR -9497981123
GRPS KANNUR -04972705018