KOYILANDY DIARY

The Perfect News Portal

ഒമ്പതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കു 20 വർഷം കഠിന തടവും 4,25,000 പിഴയും

ഒമ്പതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കു 20 വർഷം കഠിന തടവും 4,25,000 രൂപ പിഴയും. നരിപ്പറ്റ ഉള്ളിയോറ ലക്ഷം വീട് കോളനി സിദ്ധാർത്ഥൻ (61) നാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി. പി പോക്സോ നിയമപ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ശിക്ഷ വിധിച്ചത്.
2018 ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടിൽ സ്ഥിരമായി കളിക്കാൻ പോവാറുള്ള ബാലികയെ പ്രതി പല തവണകളായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ചിൽഡ്രസ്സൻസ് ഹോമിലെ കൗണ്‍സിലിങ്ങിനിടയിൽ ബാലിക പീഡന വിവരം പറയുകയായിരുന്നു.
Advertisements
കുറ്റ്യാടി പോലീസ് രജിസ്റ്റർ ചെയ്ത കേസ്, സർക്കിൾ ഇൻസ്‌പെക്ടർ എം.പി വിനീഷ്‌കുമാർ അന്വേഷിക്കുകയും പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയുമായിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡ്വക്കറ്റ് പി. ജെതിൻ ഹാജരായി.