മദ്യലഹരിയിൽ പൊലീസ് വാഹനം മോഷ്ടിച്ച് കടത്തിയ പ്രതി പിടിയിൽ
.
കണ്ണൂർ: മദ്യലഹരിയിൽ പൊലീസ് വാഹനം മോഷ്ടിച്ച് കടത്തിയ പ്രതി പിടിയിൽ. ഗുരുവായൂർ സ്വദേശി ഹംസത്ത് ആണ് പിടിയിലായത്. മൊബൈൽ ഫോൺ മോഷണം പോയതിന് പരാതി നൽകാൻ ടൗൺ സ്റ്റേഷനിലെത്തിയതാണ് ഇയാൾ. മദ്യലഹരിയിലായിരുന്ന പ്രതി തിരികെ പോകും വഴി തൊട്ടടുത്തുള്ള സൈബർ സ്റ്റേഷനിലെത്തി ഇവിടെ കിടന്നിരുന്ന പൊലീസ് വാഹനം എടുത്ത് കടന്നുകളുകയായിരുന്നു. നാട്ടുകാരാണ് ഇയാളെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.




