KOYILANDY DIARY

The Perfect News Portal

ന്യൂനമർദം ശക്തി പ്രാപിക്കുന്നു: കനത്ത മഴയ്ക്ക് സാധ്യത

കൊച്ചി: ന്യൂനമർദം ശക്തി പ്രാപിക്കുന്നതിനാൽ സംസ്ഥാനത്ത് കനത്ത മഴയ്‌ക്ക് സാധ്യത. വടക്ക് കിഴക്കൻ ബം​ഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിക്കുന്നതിനാൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്.  ഞായറാഴ്‌ച‌‌യും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലോടും കൂടിയ മഴയ്‌ക്കുള്ള സാധ്യതയാണ് പറഞ്ഞിട്ടുള്ളത്.

കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് നിയന്ത്രണമുണ്ട്. മധ്യകിഴക്കൻ അറബിക്കടലിനു മുകളിലെ ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയിട്ടുണ്ട്.
വിഴിഞ്ഞം മുതൽ കാസർകോട് വരെയുള്ള കേരളതീരത്ത് ഇന്ന് രാവിലെ മുതൽ 3.0 മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.