KOYILANDY DIARY

The Perfect News Portal

മദ്യനയ അഴിമതിക്കേസ്; അരവിന്ദ്‌ കെജ്‌രിവാളിന് ജാമ്യമില്ല

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഇഡി അറസ്‌റ്റ്‌ ചെയ്‌ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിന് ജാമ്യമില്ല. ജുഡീഷ്യൽ കസ്‌റ്റഡി മെയ്‌ 20 വരെ നീട്ടി. റൗസ്‌ അവന്യവിലെ പ്രത്യേക കോടതി ജഡ്‌ജി കാവേരി ബവേജയുടേതാണ്‌ ഉത്തരവ്‌. അനുവദിച്ച കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കെജ്‌രിവാളിനെ വീഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കിയത്. മദ്യനയക്കേസിൽ മാർച്ച് 21-നാണ് ഡൽഹി മുഖ്യമന്ത്രിയെ ഇ ഡി അറസ്റ്റ് ചെയതത്. 

നേരത്തെ മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡിയും നീട്ടിയിരുന്നു. റോസ് അവന്യൂ കോടതി മെയ് 15 വരെയാണ് കസ്റ്റഡി നീട്ടിയത്. ഏപ്രിൽ 30ന് ജാമ്യം തേടിയുള്ള സിസോദിയയുടെ ഹരജി ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. മദ്യനയ അഴിമതിയുമായ ബന്ധപ്പെട്ട കേസിൽ 2023 ഫെബ്രുവരി മുതൽ ജയിലിലാണ് സിസോദിയ. 2023 മാർച്ച് 31നാണ് ആദ്യമായി അദ്ദേഹത്തിന്റെ ജാ​മ്യാപേക്ഷ തള്ളിയത്. ഏപ്രിൽ 28ന് വിചാരണ കോടതിയും ജാമ്യാപേക്ഷ തള്ളി.