KOYILANDY DIARY.COM

The Perfect News Portal

ഭൂമിയിലെ മാലാഖമാരെ ഓർക്കാം; ഇന്ന് അന്താരാഷ്ട്ര ന‍ഴ്സസ് ദിനം

.

മെയ് 12ന് അന്താരാഷ്ട്ര ന‍ഴ്സസ് ദിനമായി ആചരിക്കുന്നു. ആശുപത്രികള്‍, ക്ലിനിക്കുകള്‍, സാമൂഹിക ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്ക് ന‍ഴ്സുമാർ നൽകുന്ന സംഭാവനകളെ ഓർക്കുന്നതിനായാണ് എല്ലാ വർഷവും ന‍ഴ്സസ് ദിനം ആചരിക്കുന്നത്. ഫ്ലോറൻസ് നൈറ്റിഗേലിൻ്റെ പിറന്നാള്‍ ദിനമാണ് ന‍ഴ്സസ് ദിനമായി ആഘോഷിക്കുന്നത്. ‘നമ്മുടെ നഴ്‌സുമാർ, നമ്മുടെ ഭാവി, ശാക്തീകരിക്കപ്പെട്ട നഴ്‌സുമാർ ജീവനുകൾ രക്ഷിക്കുന്നു’ എന്നതാണ് ഈ വർഷത്തെ പ്രമേയം.

 

ന‍ഴ്സുമാർക്ക് പിന്തുണയും തൊ‍ഴിലിടങ്ങള്‍ സുരക്ഷിതവുമാണെങ്കിൽ ആരോഗ്യ കേന്ദ്രങ്ങള്‍ നന്നായി പ്രവർത്തിക്കുമെന്നതിനെ ചൂണ്ടിക്കാട്ടിയാണ് ഈ പ്രമേയം. ആരോഗ്യ സംരക്ഷണ മേഖലയിൽ നഴ്‌സുമാരുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായി ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്‌സസ് നേതൃത്വം നൽകുന്ന ഒരു ആഗോള സംരംഭമാണ് അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആചരിക്കപ്പെടുന്നത്.

Advertisements

 

ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്‌സസ് എല്ലാ വർഷവും ഒരു ഐഎൻഡി കിറ്റ് ആരോഗ്യമേഖലയിലെ സംഘടനകള്‍ക്കും ന‍ഴ്സുമാർക്കും നൽകുന്നുണ്ട്. പഠന സാമഗ്രഹികളും, ക്യാംപെയ്ൻ സാമഗ്രഹികളുമാണ് ഇതിൽ ഉള്‍പ്പെടുന്നത്. ഇന്ന് നൂറിലധികം രാജ്യങ്ങളിൽ ന‍ഴ്സസ് ദിനം ആചരിക്കാറുണ്ട്. ശക്തമായ ആരോഗ്യ സംവിധാനങ്ങളും, നഴ്‌സിംഗ് സ്റ്റാഫിന് ലഭിക്കേണ്ട പിന്തുണയും തമ്മിലുള്ള ബന്ധത്തിലാണ് 2026ലെ പ്രമേയം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2026ലെ പ്രമേയമനുസരിച്ച് നഴ്‌സുമാർക്ക് അർഹമായ വേതനം, സ്റ്റാഫുമാരുടെ പിന്തുണ, നേതൃത്വപരമായ അവസരങ്ങൾ, ശരിയായ വിദ്യാഭ്യാസം എന്നിവ ലഭിക്കുമ്പോൾ ആരോഗ്യമേഖല സംവിധാനങ്ങൾ ശക്തിപ്പെടുന്നു. കരുതലിന്റെയും ആത്മസമർപ്പണത്തിന്റെയും പര്യായമായ ഭൂമിയിലെ മാലാഖമാർക്ക് അന്താരാഷ്ട്ര ന‍ഴ്സസ് ദിനാശംസകള്‍.

Share news
error: Content is protected !!