മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ച് ഇടതുമുന്നണി
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഇടതുമുന്നണി പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽതന്നെ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇടതുമുന്നണി. ആദ്യമായാണ് പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നത്. തിരുവനന്തപുരത്ത് നടക്കുന്ന സിപിഐഎം സംസ്ഥാന സമിതിയിലായിരുന്നു തീരുമാനം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാൻ സിപിഐഎം തീരുമാനമെടുത്തത്.

ഇതോടെ സഭയിൽ വീണ്ടും വി ഡി സതീശനും പിണറായി വിജയനും നേര്‍ക്കുനേര്‍ എത്തും. കസേരയിൽ മാറ്റമുണ്ടെന്ന് മാത്രം. പത്ത് കൊല്ലം കേരളം ഭരിച്ച പിണറായി വിജയൻ പ്രതിപക്ഷത്തെ നയിക്കാനിറങ്ങുമ്പോൾ എന്തെല്ലാം രാഷ്ട്രീയ സംഭവവികാസങ്ങളാവും സംസ്ഥാനം അഭിമുഖീകരിക്കുകയെന്നത് കാത്തിരുന്ന് തന്നെ കാണാം.




