KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പഴയ ബസ്സ് സ്റ്റാൻിലെ മണ്ണ് പരസ്യ ലേലം ചെയ്യുന്നു

കൊയിലാണ്ടി പഴയ ബസ്സ്സ്റ്റാൻിലെ മണ്ണ് പരസ്യ ലേലം ചെയ്യാൻ തീരുമാനിച്ചു. ഉദ്ദേശം 4000 m³ മണ്ണ് സ്വന്തം ചെലവിൽ സർക്കാർ നിബന്ധനകൾക്ക് വിധേയമായി കൊണ്ടുപോകുന്നതിന് കൊയിലാണ്ടി മുൻസിപ്പൽ ഓഫീസിൽ വച്ച് 2022 ഡിസംബർ 15ന് രാവിലെ 11.30 ന് പരസ്യ ലേലം ചെയ്യുമെന്ന് നഗരസഭ സെക്രട്ടരി അറിയിച്ചു.
Advertisements
1 m മണ്ണ് നീക്കം ചെയ്യുന്നതിനുള്ള ഏറ്റവും കൂടിയ നിരക്ക് രേഖപ്പെടുത്തിയതും, 25,000/- രൂപ ഇ.എം.ഡി അടക്കം ചെയ്തതുമായ ക്വട്ടേഷനുകൾ അന്നേദിവസം രാവിലെ 11 മണിവരെ സ്വീകരിക്കുന്നതായിരിക്കും. ലേലത്തിൽ കൂടുതൽ നിരക്ക് വിളിക്കുന്ന ആൾ 50% തുകയും, 18% നികുതിയും അന്ന് തന്നെ കെട്ടിവയ്ക്കേണ്ടതാണ്.
ജിയോളജി വകുപ്പ് നിശ്ചയിച്ചിട്ടുള്ള റോയൽറ്റി തുക അടവാക്കേണ്ടതാണ്. ഒറിജിനൽ ആധാർ കാർഡ് ലേലം നടക്കുമ്പോൾ ഹാജരാക്കേണ്ടതാണ്. ലേലം സംബന്ധിച്ച അന്തിമ തീരുമാനം മുൻസിപ്പൽ കൗൺസിലിൽ നിക്ഷിപ്തമായിരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.