KOYILANDY DIARY

The Perfect News Portal

കയർ തൊഴിലാളി മലബാർ മേഖലാ സമ്മേളനം

കൊയിലാണ്ടി: കയർതൊഴിലാളി മലബാർ മേഖലാ സമ്മേളനം കയർഫെഡ് മുൻ ഡയറക്ടർ ആർ. ദേവരാജൻ ഉൽഘാടനം ചെയ്തു. പനന്തൂറ പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. കയർ സഹകരണ സംഘങ്ങളിൽ ഉല്പാദിപ്പിച്ച കയർ സർക്കാരും, കയർഫെഡും സംഭരിക്കാത്തത് കാരണം ഗോഡൗണുകളിൽ കെട്ടി കിടന്നു നശിക്കുകയാണ്. കയർ തൊഴിലാളികൾക്ക് കൂലി പോലും ലഭിക്കുന്നില്ല. സംഘങ്ങൾക്ക് സർക്കാർ നൽകിയിരുന്ന പി.എം.ഐ.യും. സബ്ബ് സിഡിയും നൽകുന്നില്ല. കറണ്ട് ബില്ല് അടക്കുവാൻ കഴിയാത്തതിനാൽ സംഘങ്ങളുടെ പ്രവർത്തനം പാടേ നിലച്ചിരിക്കുകയാണ്.
Advertisements
ആട്ടോമാറ്റിക് സ്പിന്നിംഗ്‌ മെഷ്യൻ നൽകിയെങ്കിലും പ്രവർത്തന മൂലധനവും, പരിശീലനവും ലഭിക്കാത്തതിനാൽ മെഷീൻ ഉപയോഗശൂന്യമായിരിക്കുകയാണ്. ഇക്കാര്യത്തിൽ സർക്കാർ ഇടപ്പെട്ട് പരിഹാരം കാണണമെന്ന് ദേവരാജൻ ആവശ്യപ്പെട്ടു. പി.രാമചന്ദ്രൻ, പി. ആർ. ശശിധരൻ, കുര്യൻ ചെമ്പനാനി, കൃഷ്ണൻ ചെറിയനൊടി. ടി.കെ. നാരായണൻ, സുരേന്ദ്രൻ മാസ്റ്റർ, കെ.പി. ദിനേശൻ, ആനന്ദൻ കണയങ്കോട് എന്നിവർ സംസാരിച്ചു.