KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് ഐടിഐ കലോത്സവം “റിഥം 2026”

.

കൊയിലാണ്ടി: കുറുവങ്ങാട് ഐടിഐ കലോത്സവം “റിഥം 2026” നഗരസഭ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ശ്രീജാറാണി  അദ്ധ്യക്ഷത വഹിച്ചു. സംഗീതജ്ഞൻ പാലക്കാട് പ്രേംരാജ് വിശിഷ്ട അതിഥിയായി. ഉത്തരമേഖല ട്രെയിനിംഗ് ഇൻസ്പെക്ടർ ബാബുരാജൻ എ, പന്തലായനി ബ്ലോക്ക് എസ് സി ഡി ഒ വിചിത്ര എൻ.ഇ, പിടിഎ പ്രസിഡണ്ട് ബാബു ഒ, കാർത്തിക വിനോദ്, ലിജിന ടി.കെ, ശ്രുതി ബി.എം എന്നിവർ സംസാരിച്ചു.

 

പ്രിൻസിപ്പാൾ എൻ.കെ. മുരളി സ്വാഗതവും അനു തങ്കച്ചൻ എം.വി നന്ദിയും പറഞ്ഞു. ഐടിഐയിൽ പഠിച്ച് തൊഴിൽ കണ്ടെത്തിയിട്ടുള്ള പൂർവ്വ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും കലാപരിപാടികൾ, മ്യൂസിക്യൂ കൊയിലാണ്ടി അവതരിപ്പിച്ച “റിഥം റാസ” സംഗീത പരിപാടി എന്നിവ അരങ്ങേറി.

Advertisements

 

Share news
error: Content is protected !!