KOYILANDY DIARY

The Perfect News Portal

കുടുംബശ്രീ ബാലസഭ കുട്ടികൾക്ക് ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ബാലസഭ കുട്ടികൾക്ക് ഏകദിന വിനോദയാത്ര സംഘ ടിപ്പിച്ചു. യാത്ര നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ കൗൺസിലർ റഹ്മത്ത് അധ്യക്ഷത വഹിച്ചു. സൗത്ത് സി ഡി എസ് ചെയർപേഴ്സൺ വിബിന കെ. കെ സ്വാഗതവും, നോർത്ത് സി ഡി എസ് ചെയർപേഴ്സൺ ഇന്ദുലേഖ നന്ദിയും പറഞ്ഞു. ചടങ്ങിൽ കൗൺസിലർമാരായ രജീഷ് വെങ്ങളത്ത്കണ്ടി ദൃശ്യ എം, സിഡി എസ് ഉപസമിതി കൺവീനർമാർ, കുടുംബശ്രീ നഗരസഭ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.