KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ചേമഞ്ചേരിയിൽ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ച നിലയിൽ

കൊയിലാണ്ടി: ചേമഞ്ചേരിയിൽ ഭാര്യയും ഭർത്താവും മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. ചേമഞ്ചേരി ചോയ്യക്കാട്ട് അമ്പലത്തിന് സമീപം വെള്ളിപ്പുറത്ത് അശോക് കുമാർ എന്ന ഉണ്ണി (42), ഭാര്യ: അനു രാജൻ എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്നലെ രാത്രിയിൽ ആണ് സംഭവമെന്ന് പറയുന്നത്. വീട്ടുപറമ്പിലെ പ്ലാവിൻ മരത്തിലാണ് തൂങ്ങിയത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. അശോക് കുമാർ വിജിലൻസ് ഓഫീസിലെ ടൈപ്പിസ്റ്റാണ്.