KOYILANDY DIARY.COM

The Perfect News Portal

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് എട്ടുപേര്‍ക്ക് പരിക്ക്

താനൂർ: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് എട്ടുപേര്‍ക്ക് പരിക്ക്. ഒമ്പതു കുട്ടികളും ഡ്രൈവറുമാണ് ഓട്ടോയിലുണ്ടായിരുന്നത്. താനൂര്‍ മോര്യ കുന്നുംപുറത്ത് വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവര്‍ അടക്കം എട്ടു പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Share news
error: Content is protected !!