കുടുംബശ്രീ ബാലസഭ കുട്ടികൾക്കുള്ള നീന്തൽ പരിശീലനം സമാപിച്ചു
കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ബാലസഭ കുട്ടികൾക്കുള്ള നീന്തൽ പരിശീലനം സമാപിച്ചു. സമാപന പരിപാടി കൊയിലാണ്ടി എം.എൽ.എ. കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു അധ്യക്ഷത വഹിച്ചു. 180 ഓളം ബാലസഭ കുട്ടികൾ പരിശീലനം വിജയകരമായി പൂർത്തീകരിച്ചു. തുടർന്ന് കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
പരിശീലകരായ അജയൻ, നാരായണൻ എന്നിവരും കൗൺസിലർമാരായ മനോഹരി തെക്കയിൽ, സുമേഷ് കെ.ടി. സി.ഡി.എസ് ഉപസമിതി കൺവീനർമാർ എന്നിവർ സംസാരിച്ചു. നഗരസഭ കുടുംബശ്രീ നോർത്ത് സി. ഡി എസ് ചെയർപേഴ്സൺ ഇന്ദുലേഖ എം. പി സ്വാഗതവും സൗത്ത് സി ഡി എസ് ചെയർപേഴ്സൺ വിപിന. കെ. കെ നന്ദിയും പറഞ്ഞു.
Advertisements