KOYILANDY DIARY

The Perfect News Portal

തൊഴിൽ സംരംഭകർക്ക് കൊയിലാണ്ടി നഗരസഭ സമർപ്പിച്ചത് ഏഴ് വാഹനങ്ങൾ

കൊയിലാണ്ടി: നഗരസഭയുടെ തൊഴിൽ സംരംഭകത്വ മേഖലയിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് തൊഴിൽ സംരംഭകർക്ക് ഏഴ് വാഹനങ്ങൾ സമർപ്പിച്ചു. 5 പിക്കപ്പ് വാനുകളും 2 പാസഞ്ചർ ഓട്ടോറിക്ഷകളുമാണ് ഇന്നലെ വിതരണം ചെയ്തത്. നഗരസഭ വ്യവസായ വികസന വകുപ്പിൻ്റെ സഹകരണത്തിൽ
 നടപ്പ് സാമ്പത്തിക വർഷ പദ്ധതിയിലാണ് 3 പുരുഷൻമാർക്ക് 1 ലക്ഷം രൂപ വീതം സബ്സിഡിയിലും 2 വനിതകൾക്ക് 120000 രൂപ വീതം സമ്പ്സിഡിയിലും പിക്കപ്പ് വാനുകൾ നൽകിയത്.
ഖാദി വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൻ്റെ എൻ്റെ ഗ്രാമം പദ്ധതിയിലാണ് 2 പേർക്ക് 90000 രൂപ വീതം സബ്സിഡിയിൽ പാസഞ്ചർ ഓട്ടോറിക്ഷകൾ വിതരണം ചെയ്തത്. നഗരസഭാ ഫീസിൽ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് വാഹനങ്ങളുടെ താക്കോലുകൾ ഗുണഭോക്താക്കൾക്ക് സമർപ്പിച്ചു. വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു. സംറ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷരായ കെ.എ. ഇന്ദിര, ഇ.കെ.അജിത്, കൗൺസിലർമാരായ പി. രത്നവല്ലി, എ. ലളിത, കെ.നന്ദൻ, എം. പ്രമോദ്, സി. സുധ, വ്യവസായ വികസന ഓഫീസർ ടി.വി. ലത, വ്യവസായ വകുപ്പ് ഇൻ്റേൺ പി.കെ. അശ്വിൻ എന്നിവർ സംസാരിച്ചു.
Advertisements