KOYILANDY DIARY

The Perfect News Portal

ജനാധിപത്യത്തിന്റെ മരണമണി മുഴങ്ങിയെന്ന്‌ വിളിച്ചുപറയാനുള്ള ആർജവം രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങൾക്കുണ്ടായില്ലെന്ന്‌ മന്ത്രി വീണാ ജോർജ്‌

തിരുവനന്തപുരം: പാർലമെന്റ് മന്ദിരം ഉദ്ഘാടനവേളയിൽ ജനാധിപത്യത്തിന്റെ മരണമണി മുഴങ്ങിയെന്ന്‌ വിളിച്ചുപറയാനുള്ള ആർജവം രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങൾക്കുണ്ടായില്ലെന്ന്‌ മന്ത്രി വീണാ ജോർജ്‌. എൻജിഒ യൂണിയൻ വജ്രജൂബിലി സമ്മേളനത്തോടനുബന്ധിച്ച്‌  ‘മാധ്യമ സ്വാതന്ത്ര്യം, ധർമം, നൈതികത’ എന്ന സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പാർലമെന്റ്‌ ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ നടന്ന ചടങ്ങുകൾ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും മതേതരത്വത്തിനും എതിരാണെന്ന്‌ പറയാൻ ബഹുഭൂരിപക്ഷം മാധ്യമങ്ങളും ചങ്കൂറ്റം കാണിച്ചില്ല. ആധുനിക ഇന്ത്യയിൽ കോർപറേറ്റുകൾ വിലയ്‌ക്കെടുത്ത്‌ മാധ്യമങ്ങൾക്ക്‌ കൂച്ചുവിലങ്ങിടുകയാണ്‌.

Advertisements