KOYILANDY DIARY.COM

The Perfect News Portal

‘തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷ’ എന്ന വിഷയത്തിൽ കെഎസ്ടിഎ ജില്ലാ കമ്മിറ്റി സെമിനാർ സംഘടിപ്പിച്ചു

കോഴിക്കോട്: ‘തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷ’ എന്ന വിഷയത്തിൽ കെഎസ്ടിഎ ജില്ലാ കമ്മിറ്റി സെമിനാർ സംഘടിപ്പിച്ചു. കോർപറേഷൻ ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൺ ഡോ. എസ് ജയശ്രീ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എൻ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.
അഡ്വ. പി എം ആതിര, സംസ്ഥാന എക്സി. കമ്മിറ്റി അംഗങ്ങളായ വി പി രാജീവൻ, പി എസ് സ്മിജ, കെ ഷാജിമ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി സതീശൻ, സജീഷ് നാരായണൻ, വി പി മനോജ്, ജില്ലാ സെക്രട്ടറി ആർ എം രാജൻ എന്നിവർ സംസാരിച്ചു. വനിതാവേദി കൺവീനർ എം ഷീജ സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി പി കെ സജില നന്ദിയും പറഞ്ഞു.

 

Share news
error: Content is protected !!