KOYILANDY DIARY

The Perfect News Portal

KSKTU ജില്ലാ സമ്മേളനത്തിന് തുടക്കം

താമരശ്ശേരി: കേരള സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂണിയന്‍ (കെ.എസ്.കെ.ടി.യു.) ജില്ലാ സമ്മേളനത്തിന് താമരശ്ശേരിയില്‍ തുടക്കമായി. പ്രതിനിധിസമ്മേളനം സംസ്ഥാന സെക്രട്ടറി എന്‍.ആര്‍. ബാലന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് ടി.കെ. കുഞ്ഞിരാമന്‍ അധ്യക്ഷനായി. ജില്ലാ ജോയന്റ് സെക്രട്ടറിമാരായ കെ. ബാബു, സി. ബാലന്‍, കാരാട്ട് റസാഖ് എം.എല്‍.എ., സി.പി.എം. ജില്ലാസെക്രട്ടറി പി. മോഹനന്‍, കെ. കോമളകുമാരി, കെ.കെ. ദിനേശന്‍, ഗിരീഷ് ജോണ്‍, വായോളി മുഹമ്മദ്, ആര്‍.പി. ഭാസ്‌കരന്‍, പി.സി. പുഷ്പ, പി.കെ. സജിത തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാപ്രസിഡന്റ് ടി.കെ. കുഞ്ഞിരാമന്‍ പതാകയുയര്‍ത്തി.

തിങ്കളാഴ്ച വൈകീട്ട് നാലുമണിക്ക്‌ പ്രകടനവും പഴയ ബസ്‌സ്റ്റാന്‍ഡില്‍ സമാപന പൊതുസമ്മേളനവും നടക്കും. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *