KOYILANDY DIARY.COM

The Perfect News Portal

റവന്യൂ ജില്ലാ കബഡി ചാമ്പ്യൻഷിപ്പിൽ കൊയിലാണ്ടി സബ് ജില്ലയ്ക്ക് കിരീടം

.
കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ലാ കബഡി ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ  കൊയിലാണ്ടി സബ് ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൊടിയത്തൂർ ഹൈസ്കൂളിൽ നടന്ന ആവേശകരമായ മത്സരത്തിന്റെ ഫൈനലിൽ ബാലുശ്ശേരി സബ് ജില്ലയെ പരാജയപ്പെടുത്തിയാണ് കൊയിലാണ്ടി സബ് ജില്ല ചാമ്പ്യൻമാരായത്.
.
.
മികച്ച പ്രകടനമാണ് കൊയിലാണ്ടി സബ് ജില്ലയിലെ താരങ്ങൾ മത്സരത്തിലുടനീളം കാഴ്ചവെച്ചത്. വിവിധ സബ് ജില്ലകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത മത്സരത്തിൽ മികച്ച പോരാട്ടം കാഴ്ചവെച്ചാണ് കൊയിലാണ്ടി ഫൈനലിൽ എത്തിയത്. ഫൈനലിലും മികവ് തുടർന്ന കൊയിലാണ്ടി ടീം വിജയ കിരീടം സ്വന്തമാക്കി.
Share news