KOYILANDY DIARY.COM

The Perfect News Portal

എസ്എസ്എൽസി പരീക്ഷയിൽ 99.14% വിജയം കരസ്ഥമാക്കി കൊയിലാണ്ടി ജിവിഎച്ച്എസ്എസ്

.
കൊയിലാണ്ടി: എസ്എസ്എൽസി പരീക്ഷയിൽ ഉജ്ജ്വല വിജയം കൈവരിച്ച് കൊയിലാണ്ടി ജിവിഎച്ച്എസ്എസ്. 99.14% വിജയം കരസ്ഥമാക്കി. 37 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി. വിജയത്തിന്റെ സന്തോഷം പങ്കുവെച്ച് സ്കൂൾ അങ്കണത്തിൽ വിദ്യാർത്ഥികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്ത് ആഘോഷം സംഘടിപ്പിച്ചു.
പിടിഎ പ്രസിഡണ്ട് സജീവ് കുമാർ, പ്രധാന അധ്യാപിക ടി. ഷജിത, എസ്എംസി ചെയർമാൻ പ്രവീൺ കുമാർ, സ്റ്റാഫ്‌ സെക്രട്ടറി നവീന ബിജു, എസ് ആർ ജി കൺവീനർ ബ്രിജുല ആർ, ഷിജു ഒ.കെ എന്നിവർ ആഘോഷത്തിന് നേതൃത്വം നൽകി. വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും വിജയാശംസകൾ നേർന്നു.
Share news
error: Content is protected !!