KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി സഹകരണ സംഘം അസി. രജിസ്ട്രാർ ഓഫീസിന് മുന്നിൽ KCEF ധർണ നടത്തി

കൊയിലാണ്ടി: സഹകരണ ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചെന്നാരോപിച്ച് സഹകരണ സംഘം അസി. രജിസ്ട്രാർ  കൊയിലാണ്ടി ഓഫീസിന് മുന്നിൽ KCEF (കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്)ന്റെ നേതൃത്വത്തിൽ ധർണ നടത്തി. സംസ്ഥാന സെക്രട്ടറി സി വി അജയൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. 
.
.
സംസ്ഥാന കമ്മിറ്റി അംഗം സുധീർകുമാർ, സംസ്ഥാന കൗൺസിൽ അംഗം നിക്സൺ തോമസ്, ജില്ലാ കമ്മിറ്റി അംഗം ബഷീർ മറിയത്തിങ്കൽ, വനിത ഫോറം ജില്ലാ കൺവീനർ ഷീജ പി കെ എന്നിവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി ജിതിൽ സ്വാഗതവും ട്രഷറർ ലസിമോൾ നന്ദിയും പറഞ്ഞു.
Share news
error: Content is protected !!