KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി സഹകരണ ആശുപത്രി ജനകീയ ഓഹരി സമാഹരണ ക്യാമ്പയിന് തുടക്കംകുറിച്ചു

കൊയിലാണ്ടി സഹകരണ ആശുപത്രിയുടെ ജനകീയ ഓഹരി സമാഹരണ ക്യാമ്പയിന് തുടക്കമായി. താമസിയാതെ ആശുപത്രി അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിന് സജ്ജമാവുകയാണ്. ഇതിൻ്റെ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെയുള്ള വിപുലമായ ഓഹരി സമാഹരണ ക്യാമ്പയിൻ ആരംഭിച്ചു. കൊയിലാണ്ടി നഗരസഭയിലെയും പരിസര  പ്രദേശങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിൽ ആശുപത്രി ഭരണ സമിതി യുടെ നേതൃത്വത്തിൽ ക്യാമ്പ് ചെയ്തു കൊണ്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
.
.
മെയ് 12 മുതൽ സെപ്തംബർ 30 വരെ നീണ്ടുനിൽക്കുന്ന ഊർജിതമായ ജനകീയ ഓഹരി സമാഹരണ ക്യാമ്പയിൻ ഗോപിനാഥ് അരങ്ങാടത്തിന് ഓഹരി നല്കിക്കൊണ്ട് ആശുപത്രി പ്രസിഡണ്ട് അഡ്വ. കെ സത്യൻ ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളായ ടി.കെ ചന്ദ്രൻ, കെ. ടി . സിജേഷ്, സിവി കുഞ്ഞായൻ, ബീന പി, കീർത്തന കെ.എസ്.  മുൻ ഭരണ സമിതി അംഗം പി.കെ ഭരതൻ എന്നിവർ സംസാരിച്ചു. ആശുപത്രി സെക്രട്ടറി യു മധുസൂദനൻ സ്വാഗതം പറഞ്ഞു.
Share news
error: Content is protected !!