KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലാമേളക്ക് തുടക്കമായി

കൊയിലാണ്ടി: നാല് ദിവസം നീണ്ടു നിൽക്കുന്ന കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലാമേളക്ക് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്. ൽ തുടക്കമായി. സ്റ്റേജ് ഇതര മൽസരങ്ങളാണ് ഇന്ന് രാവിലെ ആരംഭിച്ചത്. ഉൽഘാടന സമ്മേളനം നാളെ വൈകീട്ട് കാനത്തിൽ ജമീല എം.എൽ.എ.  നിർവ്വഹിക്കും. ഉപജില്ലയിലെ 78 വിദ്യാലയങ്ങളിൽ നിന്നായി 5000 ത്തോളം വിദ്യാർത്ഥികൾ കലാമൽസരത്തിൽ മാറ്റുരയ്ക്കും.
12 വേദികളിലായാണ് മൽസരങ്ങൾ അരങ്ങേറുക. മൽസരാർത്ഥികൾക്കായി എല്ലാവിധ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. വിശാലമായ ഊട്ടുപുരയും തയ്യാറാക്കിയിട്ടുണ്ട്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ തയ്യാറാക്കിയ സ്റ്റേജുകളിൽ മൽസരങ്ങൾക്കായി ഒരുങ്ങി കഴിഞ്ഞു. ഇന്നു രാവിലെ ചിത്രരചന, കഥാരചന, കവിതാ രചന, ഉപന്യാസം, പ്രസംഗം, തുടങ്ങി വിവിധ മൽസരങ്ങളാണ് നടക്കുന്നത്.
Advertisements