KOYILANDY DIARY

The Perfect News Portal

അഴിമതി ആരോപണം.. യു.ഡി.എഫ്. കൗൺസിലർമാർ ഉപവാസം നടത്തി

കൊയിലാണ്ടി നഗരസഭയിൽ അഴിമതി ആരോപണം.. യു.ഡി.എഫ്. കൗൺസിലർമാർ ഉപവാസം നടത്തി. ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്ന ക്രമക്കേട് നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിലെ യു.ഡി.എഫ്. കൗൺസിലർമാർ നഗരസഭ ഓഫീസിനു മുന്നിൽ ഉപവാസ സമരം നടത്തി. ഡി.സി.സി.പ്രസിഡണ്ട് അഡ്വ. കെ.പ്രവീൺ കുമാർ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. അഴിമതി നടത്തിയവർക്കെതിരെ ശക്തമായ നടപടിയെടുക്കുന്നത് വരെ യു.ഡി.എഫ്.സമരവുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം  പറഞ്ഞു.
മുസ്ലിം ലീഗ് കൗൺസിൽ പാർട്ടി ലീഡർ വി. പി. ഇബ്രാഹിം കുട്ടി അദ്ധ്യക്ഷനായി.
നഗരസഭ യു.ഡി.എഫ്. കൗൺസിൽ പാർട്ടി ലീഡർ പി. രത്നവല്ലി ടീച്ചർ സ്വാഗതം പറഞ്ഞു. കെപിസിസി അംഗം മഠത്തിൽ നാണു മാസ്റ്റർ, വി.വി. സുധാകരൻ, എം. അഷറഫ്, വി.പി. ഭാസ്കരൻ, രാജേഷ് കീഴരിയൂർ, അഡ്വ. സതീഷ് കുമാർ, വി.എം.ബഷീർ, കെ.പി. വിനോദ് കുമാർ, നടേരി ഭാസ്കരൻ, പപ്പൻ മൂടാടി, സലാം ഓടക്കൽ, അഡ്വ. ഉമേന്ദ്രൻ, അരുൺ മണമൽ, അമേത്ത് കുഞ്ഞമ്മദ് എന്നിവർ സംസാരിച്ചു.
Advertisements
ഉപവാസ സമരത്തിന് നഗരസഭ കൗൺസിലർമാരായ കെ.എം.നജീബ്, മനോജ് പയറ്റുവളപ്പിൽ, എ. അസീസ്, വത്സരാജ് കേളോത്ത്, രജീഷ് വെങ്ങളത്തുകണ്ടി, ഫാസിൽ നടേരി, പി. ജമാൽ, വി.വി. ഫക്രുദ്ധീൻ, ഷീബ അരീക്കൽ, ദൃശ്യ, ഷൈലജ, കെ.ടി.വി. റഹ്മത്ത്, കെ.എം. സുമതി, ജിഷ പുതിയേടത്ത് എന്നിവർ നേതൃത്വം നൽകി.